മംഗല്യ പദ്ധതി: അപേക്ഷിക്കാം
Friday 13 June 2025 12:02 AM IST
കോഴിക്കോട്: ബി.പിഎൽ വിഭാഗത്തിൽപ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകൾ നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25000 രൂപ ധനസഹായം നൽകുന്ന "മംഗല്യ പദ്ധതി" പ്രകാരം 2025-26 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു . അപേക്ഷയോടൊപ്പം ആദ്യ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്, വിവാഹബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പുനർ വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. ആവശ്യമായ രേഖകൾ സഹിതം www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ് . വിവരങ്ങൾക്ക് അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം.