ഉന്നത വിജയികളെ അനുമോദിച്ചു
Friday 13 June 2025 12:02 AM IST
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോടഞ്ചേരി ഗവ. കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക സോഫിയ ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ജോർജ്, അദ്ധ്യാപകരായ സി.സുധർമ്മ എസ് ഐ സി, ബിനി കെ, വിദ്യാർത്ഥി പ്രതിനിധി സഞ്ജയ് പീറ്റർ, ഉന്നത വിജയികളായ അഞ്ജന പ്രസാദ്, ലിയ ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജി ജോസഫ് നന്ദിയും പറഞ്ഞു.