ഹെൽത്തി ഫുഡ് എക്സിബിഷൻ
Friday 13 June 2025 12:08 AM IST
തിരുവമ്പാടി: ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം എന്ന ലക്ഷ്യവുമായി തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജോളി റോസ് അദ്ധ്യക്ഷത വഹിച്ചു, ബിജുമാത്യു , സിസ്റ്റർ മരിയ, മുഹമ്മദ് മുസ്തഫ ഖാൻ, ലിസമ്മ ജോസഫ് , പുഷ്പവല്ലി എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ജിനു പി.വി സ്വാഗതം പറഞ്ഞു. 'ആരോഗ്യകരമായ ഭക്ഷണത്തിന് കൂടുതൽ രുചി' എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസും നടത്തി. വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കിയ ഭക്ഷണമാണ് പ്രദർശനത്തിലുണ്ടായത്.