പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കുട്ടികൾ
Friday 13 June 2025 12:02 AM IST
ഫറോക്ക്: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കുട്ടികൾ ചാലിയം ഹോർത്തൂസ് മലബാറിക്കൂസ് സന്ദർശിച്ചു. ഔഷധോദ്യാനത്തിലെ വിവിധ ഇനം സസ്യങ്ങൾ കുട്ടികൾ നേരിൽ കണ്ടു ഗുണങ്ങൾ മനസിലാക്കി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ. കവിതാലാപനം എന്നിവയും നടന്നു. ഫോറസ്റ്റ് ഡെപ്യൂട്ടി ഓഫീസർ എ.എബിൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ടി.ജെ ഫാൻസി അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഡിപ്പോ വാച്ചർമാരായ പി.സജിത്ത് കുമാർ എ.കെ.ജയേഷ് ക്ലാസെടുത്തു. ബീറ്റ് ഓഫീസർമാരായ എം. എസ് പ്രസുധ, ഒ.ശ്വേതാ പ്രസാദ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി എ.അബ്ദുൾ റഹീം, എസ് ആർജി കൺവീനർ ടി.കെ.ബിബിന, ഹരിത ക്ലബ് കൺവീനർ എം എച്ച് മനോഷ്, വിഷ്ണു ബാലചന്ദ്രൻ, നിഷാന ചാലിയം,കെ.കെ.രാഹുൽ എ.ആർ കുട്ടി എന്നിവർ പങ്കെടുത്തു.