'വൈബ് 'വിജയാരവം 14ന് വടകരയിൽ
Friday 13 June 2025 12:42 AM IST
വടകര: കെ.കെ.രമ എം.എൽ.എ നേതൃത്വം നൽകുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബ് വടകര നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. 14ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ മുരളിഗോപി ഉദ്ഘാടനം ചെയ്യും. കവി വീരാൻകുട്ടി, എഴുത്തുകാരനായ ലിജീഷ് കുമാർ, നഗരസഭ ചെയർപേഴ്സൻ കെ.പി ബിന്ദു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രീജിത്ത്, ആയിഷ ഉമ്മർ, പി.പി ചന്ദ്രശേഖരൻ , ടി.പി മിനിക എന്നിവർ പങ്കെടുക്കും. കെ. കെ രമ എം.എൽ.എ കുട്ടികൾക്കുള്ള ഉപഹാരസമർപ്പണം നടത്തും. വിദ്യാർത്ഥികൾ രാവിലെ 8.30 ന് കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷനായി എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.