യു.ഡി.എഫ് നഗരസഭ മാർച്ച്
Friday 13 June 2025 12:02 AM IST
മുക്കം: നഗരസഭയിൽ പിൻവാതിൽ നിയമനമാരോപിച്ച് യു .ഡി. എഫ് മുക്കം നഗരസഭ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്വന്തക്കാരെ കണ്ടിജന്റ് ജീവനക്കാരായി നിയമിച്ചെന്നും ചെയർമാന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച് ഈ നിയമന തീരുമാനത്തിന് കൗൺസിൽ യോഗത്തിന്റെ അംഗീകാരം നേടിയെന്നുമാണ് യു.ഡി.എഫ് ആരോപണം. വേണു കല്ലുരുട്ടി, എം.മധു, ഗഫൂർ കല്ലുരുട്ടി, എം. കെ. യാസർ, അബു മുണ്ടുപാറ, കെ.കെ. റുബീന, സക്കീന കബീർ,വസന്തകുമാരി, ബിന്നി മനോജ് , എം.കെ മമ്മദ്, ആലി ചേന്ദമംഗലൂർ , ഒ .കെ.ബൈജു, ലറിൻ റാഹത്ത്, പ്രഭാകരൻ മുക്കം, സുഭാഷ് മണാശ്ശേരി, മുന്ദിർ ചേന്ദമംഗല്ലൂർ, ബൈജു പയ്യടി പറമ്പിൽ, ശ്യാം ബാബു എന്നിവർ നേതൃത്വം നൽകി.