ഹൈസ്കൂൾ സമയക്രമം പുനരാലോചന ഉടനില്ല

Friday 13 June 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഹൈസ്കൂൾ സമയക്രമം വർദ്ധിപ്പിച്ചതിൽ പുനരാലോചന ഉടനില്ല. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂരിലേക്ക് പോകുന്ന മുഖ്യമന്ത്രി തിരികെ എത്തിയ ശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തും. ഇതിന് ശേഷമേ സർക്കാർ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കൂ.

ഹൈസ്കൂൾ സമയം വർദ്ധിപ്പിച്ചതിൽ സമസ്ത എതിർപ്പ് ഉന്നയിച്ചതാണ് ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും ഡയറക്ടറേറ്റും ഇറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നതിൽ നിയമ തടസവും ഉണ്ട്. കോടതി നിർദ്ദേശപ്രകാരമാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ സമതിയുടെ നിർദ്ദേശപ്രകാരമാണ് സമയക്രമം പരിഷ്കരിച്ചത്.

ഹൈസ്കൂളിന് സമാന്തരമായി മദ്രസകളിൽ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പുതിയ സമയക്രമം ബാധിക്കും എന്നതാണ് സമസ്തയുടെ പ്രതിഷേധത്തിന് കാരണം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രംഗം അധികം വഷളാകുന്ന ചർച്ചകളും തർക്കങ്ങളും ഒഴിവാക്കുക എന്നതാണ് സർക്കാർ നിലപാട്.

അ​ര​ ​മ​ണി​ക്കൂ​ർ​ ​കൂ​ടു​ത​ൽ​ ​പ​ഠി​പ്പി​ച്ചാൽ എ​ന്താ​ണ് ​പ്ര​ശ്‌​നം​:​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

കൊ​ല്ലം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ്കൂ​ളു​ക​ളി​ൽ​ ​പ​ഠ​ന​സ​മ​യം​ ​അ​ര​മ​ണി​ക്കൂ​ർ​ ​കൂ​ടു​ത​ൽ​ ​ഉ​യ​ർ​ത്തി​യാ​ൽ​ ​എ​ന്താ​ണ് ​പ്ര​ശ്ന​മെ​ന്നും​ ​അ​തൊ​ക്കെ​ ​വ​ലി​യ​ ​കാ​ര്യ​മാ​ണോ​യെ​ന്നും​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ 15​ ​മി​നി​റ്റൊ​ന്നും​ ​വ​ലി​യ​ ​കാ​ര്യ​മ​ല്ല.​ ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​പ​ല​ ​സ്‌​കൂ​ളു​ക​ളി​ലും​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ​യാ​ണ് ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​പ​ഠി​പ്പി​ക്കു​ന്ന​ത്.​ ​കാ​യി​കം,​ ​ക​ല,​ ​കൃ​ഷി,​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​ ​തു​ട​ങ്ങി​യ​വ​ ​പ​ഠി​പ്പി​ക്കാ​ൻ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​മാ​റ്റി​വ​യ്ക്കാ​ൻ​ ​പോ​വു​ക​യാ​ണ്.​ ​ഇ​തൊ​ക്കെ​ ​കൂ​ടി​ച്ചേ​ർ​ന്നാ​ലേ​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ണ​മാ​കൂ.​ ​ഇ​വ​കൂ​ടി​ ​ഇ​ല്ലെ​ങ്കി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പു​സ്ത​ക​പ്പു​ഴു​ക്ക​ളാ​കും. സ്‌​കൂ​ൾ​ ​സ​മ​യ​മാ​റ്റം​ ​സം​ബ​ന്ധി​ച്ച് ​സ​ർ​ക്കാ​രി​ന് ​പി​ടി​വാ​ശി​യി​ല്ല.​ ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​മാ​ണ് ​പ്ര​ധാ​നം.​ ​പ്ര​ശ്‌​നം​ ​ആ​വ​ശ്യ​മി​ല്ലാ​തെ​ ​വ​ഷ​ളാ​ക്കി.​ ​ചി​ല​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​എ​തി​ർ​പ്പ് ​ഉ​ന്ന​യി​ക്കു​ക​യും​ ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​പ​രാ​തി​ ​പ​റ​യു​ക​യും​ ​ചെ​യ്തു.​ ​ആ​രും​ ​രേ​ഖാ​മൂ​ലം​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​ആ​ലോ​ചി​ച്ച് ​പ​രാ​തി​ക്കാ​രു​മാ​യി​ ​സം​സാ​രി​ക്കാ​ൻ​ ​ത​യ്യാ​റാ​ണ്.​ ​എ​തി​ർ​പ്പു​ക​ൾ​ ​വ​ന്നാ​ൽ​ ​ച​ർ​ച്ച​ ​ചെ​യ്ത് ​പ​രി​ഹ​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.