നൂതന ഡയാലിസിസ് മെഷീനുമായി റെനാലിക്‌സ് ഹെൽത്ത് സിസ്റ്റംസ്
Friday 13 June 2025 12:09 AM IST
കൊച്ചി: പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ എ.ഐ, ക്ലൗഡ് അധിഷ്ഠിത സ്മാർട്ട് ഹീമോഡയാലിസിസ് മെഷീൻ വിപണിയിറക്കി വൃക്ക പരിചരണ മേഖലയിലെ ടെക് ഇന്നവേഷൻ കമ്പനിയായ റെനാലിക്‌സ് ഹെൽത്ത് സിസ്റ്റംസ്. റിയൽടൈം റിമോട്ട് മോണിറ്ററിംഗ്, ക്ലിനിക്കൽ കണക്റ്റിവിറ്റി സൗകര്യം എന്നിവയുള്ള റിനാലിക്‌സ് ആർ.ടി 21 മെഷീന് ഇറക്കുമതി ചെയ്ത മെഷീനുകളേക്കാൾ വില വളരെ കുറവാണ്. 6.70 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. താങ്ങാനാവുന്ന നിരക്കിൽ ഡയാലിസിസ് നടത്താൻ കഴിയുന്നതിലൂടെ വൃക്ക പരിചരണം നഗര, ഗ്രാമങ്ങളിലുടനീളം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് റെനാലിക്‌സ് ഹെൽത്ത് സിസ്റ്റംസിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. ശ്യാം വാസുദേവ റാവു പറഞ്ഞു.