ഫോ​ർ​ബ്സിന്റെ ബാങ്കുകളുടെ പട്ടികയിൽ ​ ​കേ​ര​ള​ ​ഗ്രാ​മീ​ൺ​ ​ബാ​ങ്ക് ​ഒ​ൻ​പ​താ​മ​ത്

Friday 13 June 2025 12:11 AM IST

മലപ്പുറം: ഫോർബ്സിന്റെ കഴിഞ്ഞ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയിൽ കേരള ഗ്രാമീൺ ബാങ്കിനെ ഇന്ത്യയിലെ ഒൻപതാമത്തെ മികച്ച ബാങ്കായി തിരഞ്ഞെടുത്തു. ഈ പട്ടികയിലുൾപ്പെട്ട ഏക റീജിയണൽ റൂറൽ ബാങ്കാണ്(ആർ.ആർ.ബി) കേരള ഗ്രാമീൺ ബാങ്ക്. 34 രാജ്യങ്ങളിൽ 17 വ്യത്യസ്ത ഭാഷകളിലായി 50,000ലധികം വ്യക്തികളെ സർവ്വേ ചെയ്താണ് പട്ടിക തയ്യാറാക്കിയത്. വിശ്വാസ്യത, നിബന്ധനകളും വ്യവസ്ഥകളും, ഉപഭോക്തൃ സേവനം, ഡിജിറ്റൽ സേവനങ്ങൾ, സാമ്പത്തിക ഉപദേശങ്ങളുടെ ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള റേറ്റിംഗുകൾക്കൊപ്പം ബാങ്കുകളുടെ മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്തിയും മറ്റുള്ളവർക്ക് ബാങ്ക് ശുപാർശ ചെയ്യാനുള്ള സാദ്ധ്യതയും അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ.