അതിശക്ത മഴ: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Friday 13 June 2025 7:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് മണിക്കൂറിൽ 45 - 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. കേരള തീരത്ത് കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.