രാഷ്ട്രീയം ഇനിയും പറയും: വേടൻ
Friday 13 June 2025 7:44 AM IST
കൊച്ചി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തന്റെ പാട്ടുപഠിപ്പിക്കാൻ ആരോടും പറഞ്ഞിട്ടില്ലെന്ന് വേടൻ വ്യക്തമാക്കി. പഠിപ്പിച്ചാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും പെരുമ്പാവൂരിൽ അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയത്തോട് പകവീട്ടലാണ് നടക്കുന്നത്. എങ്കിലും പാട്ടുനിറുത്തില്ല. ഇതാണ് തന്റെജോലി. പാട്ട് പഠിപ്പിക്കാൻ തീരുമാനിച്ചത് ഭാഗ്യമാണ്. സന്തോഷമുണ്ട്. കുട്ടികൾക്ക് എത്തിപ്പിടിക്കാൻ സാധിക്കുന്ന ഇടത്തല്ലേ പാട്ട്. ഇനിയും രാഷ്ട്രീയം പറയുമെന്നും വേടൻ വ്യക്തമാക്കി. ബി.ജെ.പി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജാണ് പാട്ട് ഉൾപ്പെടുത്തിയതിനെതിരെ വൈസ് ചാൻസലർക്ക് പരാതി നൽകിയത്.