അഹമ്മദാബാദിലേക്കുള്ള വിമാനം നെടുമ്പാശേരിയിൽ തിരിച്ചിറക്കി

Friday 13 June 2025 7:44 AM IST

കൊച്ചി: അഹമ്മദാബാദിലെ വിമാനദുരന്തത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രാവിമാനം തിരിച്ചിറക്കി. ഇന്നലെ ഉച്ചയ്ക്ക് 1.40ന് ഇവിടെനിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് തിരിച്ചെത്തിയത്. എയർട്രാഫിക് കൺട്രോളിൽനിന്നുള്ള നിർദ്ദേശത്തെ തു‌ടർന്നാണ് വൈകിട്ട് നാലോടെ വിമാനം നെടുമ്പാശേരിയിൽ തിരിച്ചിറങ്ങിയത്. പിന്നീട് വൈകിട്ട് 5.45ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തി.