കാപ്പചുമത്തി ജയിലിലാക്കി

Friday 13 June 2025 7:49 AM IST

കൊച്ചി: എറണാകുളം നഗരത്തിൽ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവാവിനെ കാപ്പചുമത്തി ഒരു കൊല്ലത്തേക്ക് ജയിലിൽ അടച്ചു. പാലാരിവട്ടം മാമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം പേട്ട പള്ളികുളങ്ങര മാനവനഗർ വയലിൽ കണ്ണനെയാണ് (പാഞ്ചാലി കണ്ണൻ 25) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം ജില്ലയിൽ 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.