ജാമ്യം തടയാൻ കാപ്പ ചുമത്തി അകത്താക്കാനാവില്ല
Friday 13 June 2025 7:58 AM IST
ന്യൂഡൽഹി: പ്രതിയുടെ ജാമ്യം അട്ടിമറിക്കുകയെന്ന ഉദ്ദേശ്യത്തോടെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ബ്ലേഡ് പലിശക്കാരനെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി രാജേഷിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയ നടപടി റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്.
ഭരണഘടനാ വ്യവസ്ഥകളുടെ പരിധിയിൽ നിന്നു വേണം കരുതൽ തടങ്കൽ പോലുളള അസാധാരണ അധികാരങ്ങൾ പ്രയോഗിക്കേണ്ടത്. വ്യക്തിയുടെ സ്വാതന്ത്ര്യം നിസാരമായി കണക്കാക്കി നിഷേധിക്കാനാകില്ലെന്നും വ്യക്തമാക്കി. രാജേഷിന്റെ ഭാര്യ ധന്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യത്തിലായിരുന്ന പ്രതിയെയാണ് കരുതൽ തടങ്കലിലാക്കിയത്.