നടൻ കൃഷ്ണകുമാറിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

Friday 13 June 2025 8:07 AM IST

തിരുവനന്തപുരം: ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറും മകൾ ദിയയും നൽകിയ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും.

അതേസമയം, ദിയ കൃഷ്ണയുടെ ആഭരണ വില്പനശാലയായ ഒ ബൈ ഓസിയിലെ തട്ടിപ്പ്‌ സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും മ്യൂസിയം പൊലീസ്‌ ഇന്ന് ക്രൈംബ്രാഞ്ചിന്‌ കൈമാറും. ദിയ നൽകിയ കേസിലെ പ്രതികളായ ജീവനക്കാരികൾ ഒളിവിലാണ്. സ്വന്തം ക്യൂ.ആർ കോഡ് നൽകി മൂന്നു ജീവനക്കാരികൾ ചേർന്ന് 60 ലക്ഷത്തിലധികം രൂപ തട്ടിയെന്നാണ് കേസ്.