അലക്സാണ്ടർ അർനോൾഡ് റയൽ മാഡ്രിഡിൽ

Friday 13 June 2025 8:43 AM IST

മാഡ്രിഡ് : ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ലിവർപൂളിൽ നിന്ന് യുവ ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ അർനോൾഡ് സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിലെത്തി. 26കാരനായ പുതിയ താരത്തെ റയൽ ഔദ്യോഗികമായി അവതരിപ്പിച്ചു. റയലിന്റെ പുതിയ കോച്ചും ലിവർപൂളിന്റെ പഴയ താരവുമായ സാബി അലോൺസോയുടെ താത്പര്യപ്രകാരമാണ് ആറുവർഷത്തെ കരാറിൽ താരത്തെ റയലിലെത്തിച്ചിരിക്കുന്നത്.