ഭാഗ്യക്കുറി ബോർഡ് മുൻ ക്ലാർക്കിനെതിരെ വിജിലൻസ് കേസ്

Friday 13 June 2025 9:28 AM IST

തിരുവനന്തപുരം: പണം തട്ടിപ്പ് നടത്തിയതിന് ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ മുൻ ക്ലാർക്കിനെതിരെ വിജിലൻസ് കേസെടുത്തു. എസ്​റ്റാബ്ലിഷ്‌മെന്റ് സെക്ഷനിൽ ക്ലർക്കായിരുന്ന കെ.സംഗീതിനെതിരെയാണ് കേസ്. ക്ഷേമനിധി ബോർഡിന്റെ അക്കൗണ്ടിൽ നിന്നും വ്യാജ ചെക്ക് ലീഫ് ഉപയോഗിച്ച് 15 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും 64,35,000 രൂപ മ​റ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.