ഇടുക്കിയിൽ കാട്ടാന ആക്രമണം, വനവിഭവം ശേഖരിക്കാൻ പോയ സ്‌ത്രീ കൊല്ലപ്പെട്ടു
Friday 13 June 2025 4:44 PM IST
ഇടുക്കി: ഇടുക്കിയിൽ പീരുമേടിന് സമീപം വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ആദിവാസി വിഭാഗത്തിൽപ്പെട്ട സീത (54) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.