പുസ്തകങ്ങൾ കൈമാറി
Saturday 14 June 2025 12:02 AM IST
വടകര: ഗാനരചയിതാവും കവിയുമായ പി ഭാസ്കരന്റെ ജന്മശതാബ്ദിയുടെ ഭാഗമായി വി.ടി മുരളി രചിച്ച പി ഭാസ്കരൻ ഗാനങ്ങളുടെ ലാവണ്യ തലങ്ങൾ ആവിഷ്ക്കരിക്കുന്ന കണ്ണീരും സ്വപ്നങ്ങളും എന്ന പുസ്തകം മടപ്പള്ളി ജി.വി.എച്ച്.എസ്.എസ് ലൈബ്രറിയ്ക്ക് കൈമാറി. തെരഞ്ഞെടുത്ത 50 സ്ക്കൂൾ ലൈബ്രറികൾക്ക് പൂർവ വിദ്യാർത്ഥിയും പ്രവാസിയുമായ മാഹി സ്വദേശി എൻഞ്ചിനിയർ അബ്ദുറഹിമാനാണ് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നത്. മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ഗഫൂർ കരുവണ്ണൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വി.ടി മുരളി , സജീവൻ ചോറോട് , ഡപ്യൂട്ടി എച്ച്.എം ടി.എം സുനിൽ, സ്റ്റാഫ് സെക്രട്ടറി കെ ബിന്ദു, സത്യൻ കാവിൽ , ഗോപാലകൃഷ്ണൻ , എ.എസ് ആൻസി, എസ്.എച്ച് ജഹന്നാര എന്നിവർ പ്രസംഗിച്ചു.