ദേശീയപാത തകർന്ന സംഭവം, ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ദേശീയപാത അതോറിട്ടിയോട് അമിക്കസ് ക്യൂറി
Friday 13 June 2025 8:07 PM IST
കൊച്ചി: ദേശീയപാത തകർന്ന സംഭവത്തിൽ ദേശീയപാതാ അതോറിട്ടി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് അമിക്കസ് ക്യൂറി നിർദ്ദേശിച്ചു. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാൻ ദേശീയ പാത അതോറിട്ടിക്ക് നിർദ്ദേശം നൽകണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
അമികസ് ക്യൂറി റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. മൺസൂൺ കാലത്തെ നേരിടാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്ന കാര്യം അറിയിക്കാനും കോടതി നിർദ്ദേശിച്ചു.