ഫ്ലാഷ് മോബ് മത്സരം നടത്തി
Saturday 14 June 2025 12:32 AM IST
കോഴിക്കോട്: ലോക വയോജന ചൂഷണ വിരുദ്ധ ദിനത്തിന്റെ ഭാഗമായി സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് സെല്ലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ ഫാറൂഖ് കോളേജ് ഒന്നും ദേവഗിരി കോളേജ് രണ്ടും പ്രൊവിഡൻസ് വുമൺസ് കോളേജ് മൂന്നും സ്ഥാനം നേടി. വെള്ളിമാട്കുന്ന് ആശാഭവനിൽ നടന്ന മത്സരം സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസർ എം. അഞ്ജു മോഹൻ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹികനീതി വകുപ്പ് സീനിയർ സൂപ്രണ്ട് ബി. രാജിവ്, ഗവ. ആശാഭവൻ സൂപ്രണ്ട് എം ഐശ്വര്യ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പി.ഐ മീര തുടങ്ങിയവർ പ്രസംഗിച്ചു.