വിജയികളെ അനുമോദിച്ചു
Saturday 14 June 2025 12:02 AM IST
വടകര : നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസ് നേതൃത്വത്തിൽ നഗരസഭ പരിധിയിലെ സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയവരെയും വിജയിച്ച മുഴുവൻ കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികളെയും അനുമോദിച്ചു. വടകര ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൻ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. കെ സതീശൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ രാജിത പതേരി, പി സജീവ് കുമാർ, എ പി പ്രജിത, എം ബിജു, സ്പേസ് കോ ഓർഡിനേറ്റർ കെ.സി പവിത്രൻ, ബി.ആർ.സി പ്രധിനിധി മനോജ്, ഡയറ്റ് പ്രധിനിധി മിത്തു തിമോത്തി, എൻ. കെ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. സിന്ധു പ്രേമൻ സ്വാഗതവും കാനപ്പള്ളി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.