താത്കാലിക നിയമനം

Saturday 14 June 2025 1:51 AM IST
job

പാലക്കാട്: എൻജിനീയറിംഗ് വൈദഗ്ധ്യം ആവശ്യമുള്ള വിവിധ പദ്ധതികളുടെ നിർവഹണത്തിനായി പാലക്കാട് പട്ടികവർഗ വികസന ഓഫീസിന് കീഴിൽ അക്രഡിറ്റഡ് ഓവർസിയർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ 20ന് രാവിലെ 11ന് പട്ടികവർഗ വികസന ഓഫീസിൽ നടക്കും. 35ൽ താഴെ പ്രായമുള്ള സിവിൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. പ്രതിമാസ ഓണറേറിയം 18,000 രൂപ. ഒരു വർഷത്തേക്കായിരിക്കും നിയമനം. ഫോൺ: 04912505383.