ആരോഗ്യ ഇൻഷ്വറൻസ് കാർഡ് വിതരണം

Saturday 14 June 2025 1:12 AM IST

കളമശേരി: ഏലൂർ നഗരസഭയിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് കാർഡ് വിതരണം ചെയ്തു. രണ്ട് ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കും. ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എ. ഷെരീഫ്, നഗരസഭാ സെക്രട്ടറി സുജിത്ത് കരുൺ , ക്ലീൻ സിറ്റി മാനേജർ എസ്.പി. ജയിംസ് ,ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ. വർഗീസ്, സിഡിഎസ് ചെയർപേഴ്സൺ വിനയ സുകുമാരൻ എന്നിവർ പങ്കെടുത്തു