കളമശേരിയിൽ വെള്ളക്കെട്ട്
Saturday 14 June 2025 1:32 AM IST
കളമശേരി: ദേശീയപാത കളമശേരി ടി.വി.എസ് ജംഗ്ഷനിൽ വൻ വെള്ളക്കെട്ട്. റോഡരികിലെ കാനകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് അടഞ്ഞതോടെ മഴ പെയ്താൽ ദേശീയപാത അടക്കം വെള്ളത്തിൽ ആകുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ ദിശമാറി സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിലും പെടുന്നത് പതിവായി. റോഡ് കൈയ്യേറി കാനയ്ക്ക് മുകളിൽ അനധികൃതമായി സ്ഥാപിച്ച കടകളും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. കോടികൾ മുടക്കി ഗതാഗതപരിഷ്കാരങ്ങൾ നടത്തിയിട്ടും വെള്ളക്കെട്ടിന് പരിഹാരമായില്ല. ടി.വി.എസ് കവലയിലെ ഇലക്ട്രിക് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ച് റോഡിന് വീതി കൂട്ടിയാൽ ഒരു പരിധിവരെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.