തൃക്കാക്കരയിൽ പ്രതിഭാ സംഗമം
Saturday 14 June 2025 1:33 AM IST
കാക്കനാട് : തൃക്കാക്കര നഗരസഭ 23-ാം ഡിവിഷനിൽ പ്രതിഭാ സംഗമം നടത്തി. പടമുകൾ സെന്റ് നിക്കോളാസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സൽമ ഷിഹാബ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. എ.ജി.ഉദയകുമാർ, കെ.എ. നജീബ്, ,ഡോ.ജോ ജോസഫ്, കെ.എസ്. ജയേഷ്, കെ.എം. ഷിഹാബ്, സുബൈർ, സി.എം. നിഷാദ് തുടങ്ങിയവർ പ്രതിഭാസംഗമത്തിൽ പങ്കെടുത്തു.