ഒറ്റത്തവണ ധനസഹായം

Saturday 14 June 2025 12:01 AM IST

പത്തനംതിട്ട : ജില്ലയിൽ അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂർണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാൻസർ, ട്യൂമർ, വൃക്ക, ഹൃദയം സംബന്ധമായ രോഗങ്ങൾ എന്നിവയാൽ ദുരിതമനുഭവിക്കുന്നവർക്ക് ഒറ്റത്തവണ ധനസഹായം അനുവദിക്കും. ഫോം ഒന്ന് അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, വാർഡ് അംഗത്തിന്റെ കത്ത്, ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് ഉൾപ്പെടെ 21ന് മുമ്പായി അടുത്തുള്ള അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ നൽകണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. മുമ്പ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കരുത്. ഫോൺ : 04682 2222234.