അപേക്ഷ ക്ഷണിച്ചു  

Saturday 14 June 2025 12:03 AM IST

പത്തനംതിട്ട: അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കളളാടി വിഭാഗക്കാർക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങൽ, ഭവന നിർമാണം, ഭവന പുനരുദ്ധാരണം, സ്വയംതൊഴിൽ, കൃഷി ഭൂമി, പഠനമുറി, ടോയ്ലറ്റ് നിർമാണം, സ്വയംതൊഴിൽ പരിശീലനം എന്നിവയ്ക്ക് അപേക്ഷിക്കാം. ഭൂമി വാങ്ങൽ, ഭവന നിർമാണം പദ്ധതികൾക്ക് ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പഠനമുറി പദ്ധതിക്ക് അഞ്ചു മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും അപേക്ഷിക്കാം. അപേക്ഷാ ഫോം ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ : 0468 2322712.