സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു

Saturday 14 June 2025 12:05 AM IST
പിൻചക്രങ്ങൾ ഊരിത്തെറിച്ച സ്‌കൂൾ ബസ്

തിരുവല്ല : പെരിങ്ങരയിൽ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു. ബസിൽ ഇരുപതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 9ന് കാവുംഭാഗം - ചാത്തങ്കരി റോഡിലെ പാലക്കുഴി പടിയിലാണ് സംഭവം. തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ ചക്രങ്ങളാണ് തെറിച്ചുപോയത്. ഊരിത്തെറിച്ച് ഒരുചക്രം സമീപ പുരയിടത്തിലേക്ക് 15 മീറ്ററോളം ഉരുണ്ട് മാറി. വാഹനം മുന്നോട്ട് ഓടിയിരുന്നെങ്കിൽ പെരിങ്ങര തോട്ടിലേക്ക് ബസ് നിയന്ത്രണംവിട്ട് മറിയുമായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ബസ് നിറുത്താൻ സാധിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്.