സെമിനാർ നടത്തി

Friday 13 June 2025 11:07 PM IST

വണ്ടൂർ: വേൾഡ് ലിറ്ററേച്ചർ ഫോറം ക്രൈസ്തവ സംഘടനകളുടെ നേതാക്കന്മാരുടെ നേതൃത്വത്തില്‍ വടപുറം ആശ്വാസ ഭവൻ ഓഡറ്റോറിയത്തിൽ സംസ്ഥാന സമ്മേളനം നടത്തി. ഇതോടനുബന്ധിച്ച് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാർ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വേൾഡ് ലിറ്ററേച്ചർ ഫോറം ദേശീയ അധ്യക്ഷൻ പാസ്റ്റർ തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. ഫാ.സന്തോഷ് മർക്കോസ് അനുഗ്രഹപ്രഭാഷണം നടത്തി. അസംബ്ലീസ് ഓഫ് ഗോഡ് മലബാർ മേഖലാ അസിസ്റ്റന്റ് സൂപ്രണ്ട് മത്തായി പുന്നൂസ് മുഖ്യസന്ദേശം നൽകി. റവ.ഡോ. എ.എം.വർഗീസ് പ്രബന്ധം അവതരിപ്പിച്ചു പാസ്റ്റർ പത്രോസ്, പാ.വിൽസൻ എന്നിവർ വിവിധ സഭകള പ്രതിനിധികരിച്ച് പ്രസംഗിച്ചു.