സ്വാഗത സംഘം യോഗം 

Friday 13 June 2025 11:08 PM IST

ചേളാരി: 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന് പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസറഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന സ്വാഗത സംഘത്തിന്റെ യോഗം 18 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗത സംഘത്തിന്റെ കീഴിൽ രൂപീകരിച്ച പതിനഞ്ച് സബ് കമ്മിറ്റികളുടെ പ്രവർത്തന പദ്ധതികൾക്ക് യോഗം അന്തിമ രൂപം നൽകും. ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ സംബന്ധിക്കണമെന്ന് ജനറൽ കൺവീനർ പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ അറിയിച്ചു.