ആരോപണങ്ങൾ വഴിതിരിച്ചുവിടൽ: കെ.സി വേണുഗോപാൽ
തിരുവനന്തപുരം: സി.പി.എമ്മിനും എൽ.ഡി.എഫിനും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തോറ്റു നാറുമെന്ന ഭീതിയുടെ പേരിലുള്ള വഴിഹതിരിച്ചുവിടിലാണ് തനിക്കെതിരായ
ആരോപണങ്ങളെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം എല്ലാത്തിനും ഉത്തരം നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സാമൂഹ്യ സുരക്ഷ പെൻഷൻ തുടർച്ചയായി മുടങ്ങുന്നത് തന്റെ പരാമർശത്തിലൂടെ ചർച്ചയായി. ദേശീയ പാത തകർന്നാലും സർക്കാരിന് പരാതിയില്ല. കേന്ദ്ര മന്ത്രിക്ക് പോലും പരാതിയുണ്ട്. ആരെങ്കിലും ഇതിന് പിന്നാലെ പോയാൽ അതും പരമാപരാധമാവും. കേരളതീരത്തിന് സമീപമുണ്ടായ കപ്പലപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം വേണം.പേരിനൊരു എഫ്.ഐ.ആർ മാത്രമാണുള്ളത്. സർക്കാരിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ കപ്പലിനെതിരെ നേരത്തെ കേസെടുക്കാത്തതെന്ത് ? അദാനിയെ കാണുമ്പോൾ പിണറായി സർക്കാർ കവാത്ത് മറക്കുന്നു.
ശരി തരൂർ ഉൾപ്പെട്ട സമിതി വരുന്നത് നല്ലതാണ്.തരൂർ പോയത് പാർട്ടിയുടെ അറിവോടെയാണ്. തരൂരിനെ വാർത്താ സമ്മേളനം നടത്താൻ അനുവദിച്ചില്ലെന്നത് തെറ്റായ വാർത്തയാണ്.പാർട്ടി തരൂരിന് മുന്നറിയിപ്പ് നൽകിയിട്ടില്ല.രാജ്യസ്നേഹം കോൺഗ്രസിനെ ആരും പഠിപ്പിക്കേണ്ടെന്നും വേണുഗോപാൽ പറഞ്ഞു.