ക്യാമ്പയിന് തുടക്കമായി
Saturday 14 June 2025 12:13 AM IST
പത്തനംതിട്ട : 'ഒരു തൈ നടാം' ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. ശുചിത്വ മിഷനും ഹരിത കേരളം മിഷനും ചേർന്നു തുമ്പമൺ എം.ജി ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ജില്ലാതല പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ക്യാമ്പയിന്റെ തീം വീഡിയോ പ്രകാശനം ഉദ്ഘാടനം ചെയ്തു. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അദ്ധ്യക്ഷയായിരുന്നു. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് , ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ, അനിൽകുമാർ.ജി, കെ.സുധ, ലാലി ജോൺ, മോനി ബാബു, അനൂപ്.എസ്, ഡോ.മാത്യു പി.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.