അജ്മൽ ബിസ്മിയിൽ 20,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫർ
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ മെഗാ മൺസൂൺ സെയിൽ ആരംഭിച്ചു. ഈ മൺസൂൺ കാലത്ത് കേരളത്തിൽ മറ്റെങ്ങും ലഭിക്കാത്ത റെക്കാഡ് വിലക്കുറവിലും ആകർഷകമായ ഓഫറുകളിലും ബ്രാൻഡഡ് ഹോം അപ്ലയൻസുകൾ, കിച്ചൻ അപ്ലയൻസുകൾ, അത്യാധുനിക ഗാഡ്‌ജെറ്റുകൾ എന്നിവ സ്വന്തമാക്കാം. എല്ലാ ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്കും 20,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറുകൾ നേടാനുള്ള അവസരവുമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ലാപ്ടോപ്പ് സെയിലായ 'ബൂട്ട് അപ്പ് കേരള'യും ഈ മെഗാ സെയിലിന്റെ ഭാഗമായി നടക്കുന്നു. ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ ലാപ്ടോപ്പുകൾ ഇവിടെ ലഭ്യമാണ്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ, എല്ലാ ലാപ്ടോപ്പ് പർച്ചേസുകൾക്കൊപ്പവും 10,000 രൂപ വരെയുള്ള ഗിഫ്റ്റുകൾ, ലൈവ് ഡെമോയിലൂടെ ഉൽപ്പന്നങ്ങൾ അനുഭവിച്ചറിഞ്ഞുകൊണ്ട് സ്വന്തമാക്കാനുള്ള സൗകര്യവും ഒരുക്കുന്നു. 5,990 രൂപ മുതൽ ആരംഭിക്കുന്ന വാഷിംഗ് മെഷീൻ പർച്ചേസുകളിൽ 6,000 രൂപ വരെ വിലയുള്ള ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. ഒരു ടൺ എ.സികൾ 23,990 രൂപ മുതലും 32 ഇഞ്ച് എൽ.ഇ.ഡി. ടി.വി.കൾ 5,990 രൂപ മുതലും റെഫ്രിജറേറ്ററുകൾ 9,990 രൂപ മുതലും ആരംഭിക്കുന്നു. ഈ ആകർഷകമായ ഓഫറുകൾ അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്