ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം; ജില്ലയിൽ 74 പരാതികൾ;
മലപ്പുറം: സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദ്ദേശങ്ങൾ സംബന്ധിച്ച് ഡീലിമറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചവർക്കുള്ള ഹിയറിംഗ് 21ന് ആരംഭിക്കും. മലപ്പുറം ജില്ലയിൽ നിന്ന് ആകെ 74 പരാതികളാണ് ലഭിച്ചത്. ജില്ലയിലെ പരാതിക്കാരെ ജൂൺ 24 ന് രാവിലെ ഒൻപതു മുതൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ചാണ് കമ്മീഷൻ നേരിൽ കേൾക്കുക. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പരാതിക്കാരെയും ഈ ദിവസം കേൾക്കും. 21 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും പരാതികൾ ഒന്നും ലഭിച്ചില്ല. ജില്ലയിൽ നിലമ്പൂർ ബ്ലോക്കിൽ പരാതികളില്ല.
സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമറ്റേഷൻ കമ്മീഷൻ ഹീയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴക്കോട് എന്നിവിടങ്ങളിലാണ് ഹിയറിംഗ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക. 131 ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ 782 പരാതികളാണ് ലഭിച്ചത്.