പഠനോപകരണ വിതരണം
Saturday 14 June 2025 12:21 AM IST
ചെങ്ങന്നൂർ : ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള പഠനോത്സവത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് മേഖലാ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുത്തൻകാവ് ഗവ. യുപി സ്‌കൂൾ പ്രധാനാദ്ധ്യാപിക സി.ജെ ജനിക്ക് ബ്ലോക്ക് സെക്രട്ടറി എം. സുമേഷ് പഠനോപകരണങ്ങൾ കൈമാറി.
ബ്ലോക്ക് പ്രസിഡന്റ് അശ്വിൻ ദത്ത്, മേഖല സെക്രട്ടറി ലിജോ .സി, ഗോകുൽ കേശവ്, വിഷ്ണു കൊച്ചുമോൻ, എ. അശ്വിൻ, അധ്യാപിക സി.ആർ ശാരിമോൾ എന്നിവർ സംസാരിച്ചു.