പരിശീലന പദ്ധതി

Saturday 14 June 2025 12:23 AM IST

തിരുവല്ല : വൈ.എം.സി.എ സബ് - റീജിയന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതിയായ ബി പോസിറ്റീവ് തുകലശേരി യോഗക്ഷേമം സ്കൂളിൽ തുടങ്ങി. നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസഫ് നെല്ലാനിക്കൽ ക്ലാസ് നയിച്ചു. കൗൺസിലർ റീനാ വിശൽ, സുനിൽ മറ്റത്ത്, ഹെഡ്മിസ്ട്രസ് ചന്ദ്രലേഖ ഇ.എൻ, വർഗീസ് ടി.മങ്ങാട്, ജൂബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി മാത്യു, അരുൺ വി.നായർ, ഷീബാ എസ് എന്നിവർ പ്രസംഗിച്ചു.