അനുമോദിച്ചു
Saturday 14 June 2025 12:26 AM IST
റാന്നി : പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കെ.പി. അശ്വതിമോളെ വി.എച്ച്.പി ധർമ്മ പ്രസാർ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാന പ്രമുഖ് അരവിന്ദ് ശർമ്മ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചൊള്ളനാവയൽ ഊരുമൂപ്പൻ പി.ജി. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. അടിച്ചിപ്പുഴ ഊരുമൂപ്പൻ രാഘവൻ, ആദിവാസി മലവേട സംഘം ജില്ലാ പ്രസിഡന്റ് വി.കെ. പൊടിയൻ, രവി കുന്നക്കാട്ട്, കെ.ആർ. ഗോപിനാഥൻനായർ, എ.എൻ. ബാലൻ, ക്യാപ്റ്റൻ എം.പി. ചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.