ക്രിയേറ്റിവ് കോർണർ പദ്ധതി

Saturday 14 June 2025 12:29 AM IST

പന്തളം: തുമ്പമൺ ഗവ. യു.പി സ്‌കൂളിൽ ആരംഭിച്ച ക്രിയേറ്റിവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ നിർവഹിച്ചു . പി. ടി. എ പ്രസിഡന്റ് അരുൺകുമാർ അദ്ധ്യക്ഷനായിരുന്നു .തുമ്പമൺ മൂന്നാം വാർഡ് മെമ്പർ മോനി ബാബു മുഖ്യപ്രഭാഷണം നടത്തി . ബി ആർ സി കോഡിനേറ്റർ ജിജി സാം പദ്ധതി വിശദീകരണം നടത്തി. ,സ്‌കൂൾ പ്രഥമാദ്ധ്യാപിക റൂബി മാത്യു, ദിപു ,രാജി ഉണ്ണികൃഷ്ണൻ, ജീന എച്ച്, ലത, എന്നിവർ സംസാരിച്ചു .