ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കും: മന്ത്രി വി.ശിവൻകുട്ടി

Saturday 14 June 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെ മാനസികസംഘർഷം ഒഴിവാക്കാനാണിത്.

കുട്ടികൾക്ക് കളിക്കാനും പത്രം വായിക്കാനും സമയം ലഭിക്കുന്നില്ല. നല്ല കഴിവുള്ളവരാണ് നമ്മുടെ അദ്ധ്യാപകർ. എന്നാൽ ചില രക്ഷിതാക്കൾക്ക് കുട്ടികളെ ട്യൂഷന് വിട്ടേ മതിയാകൂ. സ്‌കൂൾ സമയക്രമീകരണത്തെക്കുറിച്ച് ആരും പരാതി നൽകിയിട്ടില്ല പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കണം.പരാതി ലഭിച്ചാൽ ചർച്ചയ്ക്ക് തയ്യാറാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസ് തുടങ്ങുന്നത് പല സമയങ്ങളിലാണ്.

എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങൾ ലക്ഷങ്ങളാണ് വാങ്ങുന്നത്. കുട്ടികളുടെ കോച്ചിംഗിന് വേണ്ടി കുടുംബസമേതം സ്ഥാപനങ്ങൾക്കരികെ വീടെടുത്ത് താമസിക്കുന്ന സ്ഥിതിയാണുള്ളത്. 90 ശതമാനത്തിന് മേൽ മാർക്കുള്ള കുട്ടികൾക്കാണ് പല കോച്ചിംഗ് സെന്ററുകളും അഡ്‌മിഷൻ പോലും നൽകുന്നത് അങ്ങനെ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിന്റെ ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായം. കോച്ചിംഗ് സ്ഥാപനങ്ങളുടെ ഫീസ് സംബന്ധിച്ച് നിരവധി പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

30​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ന് ​അ​ധി​വ​ർ​ഷാ​നു​കൂ​ല്യ​ ​വി​ത​ര​ണ​ത്തി​നാ​യി​ 30​ ​കോ​ടി​ ​അ​നു​വ​ദി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​സ്‌​കൂ​ൾ​ ​യൂ​ണി​ഫോം​ ​അ​ല​വ​ൻ​സ് ​പ​ദ്ധ​തി​ക്കാ​യി​ 80​ ​കോ​ടി​ 34​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി​യ​താ​യും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

പ​ത്ത് ​ശ​ത​മാ​നം​ ​മാ​ർ​ജി​ന​ൽ​ ​സീ​റ്റ് ​;​ ​ഉ​ത്ത​ര​വി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​ര​മു​ള്ള​ ​അ​ൺ​ ​എ​യ്ഡ​ഡ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ൾ​ക്ക്,​ ​ആ​വ​ശ്യ​മു​ള്ള​പ​ക്ഷം​ 10​ ​ശ​ത​മാ​നം​ ​മാ​ർ​ജി​ന​ൽ​ ​സീ​റ്റ് ​അ​നു​വ​ദി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​ ​ഉ​ത്ത​ര​വി​റ​ങ്ങി.​ ​സ്‌​കൂ​ളു​ക​ൾ​ക്ക് ​യോ​ഗ്യ​ത​യു​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്കാ​നു​ള്ള​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​പ​രി​ശോ​ധ​ന​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​അ​നു​മ​തി. മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​നി​ന്നു​ള്ള​ ​അ​പേ​ക്ഷ​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​അ​നു​മ​തി​ക്ക് ​വി​ധേ​യ​മാ​യി​ട്ടാ​വും​ ​സീ​റ്റ് ​വ​ർ​ദ്ധ​ന​ ​അ​നു​വ​ദി​ക്കു​ക. യോ​ഗ്യ​രാ​യ​ ​എ​ല്ലാ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ്ര​വേ​ശ​ന​മു​റ​പ്പാ​ക്കാ​ൻ​ ​പ​ത്താം​ക്ലാ​സ് ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ​മു​ൻ​പു​ത​ന്നെ​ ​മാ​ർ​ജി​ന​ൽ​ ​സീ​റ്റ് ​വ​ർ​ദ്ധ​ന​ ​അ​നു​വ​ദി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം,​ ​പാ​ല​ക്കാ​ട്,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ലെ​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളി​ലും​ 30​ ​ശ​ത​മാ​ന​വും​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ൽ​ 20​ ​ശ​ത​മാ​ന​വും​ ​മാ​ർ​ജി​ന​ൽ​ ​സീ​റ്റ് ​വ​ർ​ദ്ധ​ന​യും​ ​കൊ​ല്ലം,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ​ ​ജി​ല്ല​ക​ളി​ലെ​യും​ ​ആ​ല​പ്പു​ഴ​യി​ലെ​ ​അ​മ്പ​ല​പ്പു​ഴ,​ ​ചേ​ർ​ത്ത​ല​ ​താ​ലൂ​ക്കു​ക​ളി​ലെ​യും​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ൽ​ 20​ ​ശ​ത​മാ​നം​ ​മാ​ർ​ജി​ന​ൽ​ ​സീ​റ്റ് ​വ​ർ​ദ്ധ​ന​യു​മാ​ണ് ​അ​നു​വ​ദി​ച്ചി​രു​ന്ന​ത്.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ആ​കെ​ 64,040​ ​സീ​റ്റു​ക​ളാ​ണ് ​ല​ഭ്യ​മാ​ക്കി​യ​ത്.​ ​പു​റ​മേ​യാ​ണ് ​അ​ൺ​ ​എ​യ്ഡ​ഡ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​മാ​ർ​ജി​ന​ൽ​ ​സീ​റ്റ് ​അ​നു​വ​ദി​ക്കാ​നു​ള്ള​ ​തീ​രു​മാ​നം.