കേരള സർവകലാശാല പരീക്ഷാഫലം

Saturday 14 June 2025 12:00 AM IST

നാലുവർഷ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യ നിർണ്ണയത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു.

20 ന് നടത്താനിരുന്ന ബിഎ പാർട്ട് III (ആന്വൽ സ്കീം) ഏപ്രിൽ 2025 പരീക്ഷയുടെ സബ്സിഡിയറി ജനറൽ ഇക്കണോമിക്സ് പരീക്ഷയ്ക്ക് തിരുവനന്തപുരം വിമൻസ് കോളേജ് പരീക്ഷാകേന്ദ്രമായി തി​രഞ്ഞെടുത്തിട്ടുള്ളവർ തിരുവനന്തപുരം ആർട്സ് കോളേജിൽ പരീക്ഷ എഴുതണം.

നാലാം സെമസ്റ്റർ ബി.എ/ബി.എസ്‍സി/ബി.കോം/ ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്ഡബ്ല്യൂ/ബി.വോക് കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് പരീക്ഷകൾക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 1 വരെയും ഫീസടയ്ക്കാം.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് സോഫ്ട്‍വെയർ ഡെവലപ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പാർട്ട് ഒന്ന്, രണ്ട് ബിഎ/ബിഎ അഫ്സൽ - ഉൽ - ഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീൺ പാസ്സായ വിദ്യാർത്ഥികൾ ഉൾപ്പെടെ)/ ബികോം/ബിഎസ്‍സി (ആന്വൽ/എസ്.ഡി.ഇ.) റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യസ കേന്ദ്രം ഏപ്രിലിൽ നടത്തിയ ആറാം സെമസ്‌റ്റർ ബിഎ സോഷ്യോളജി പരീക്ഷയുടെ വൈവാവോസി 18, 19, 20 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി ഒഫ് എൻജിനിയറിംഗിലെ ഗോൾഡൻ ജൂബിലി മെമ്മോറിയൽ ഹാളിൽ വച്ച് നടത്തും.

വിദൂരവിദ്യാഭ്യസ കേന്ദ്രം മേയ് 29, 30 തീയതികളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ MLISc വൈവവോസി പഴയ ടൈംടേബിൾ പ്രകാരം 23, 24 തീയതികളിലേക്ക് യഥാക്രമം പുതുക്കി നിശ്ചയിച്ചു.

2024 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 16, 17, 18 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

ഐ.​ടി.​ഐ​ക​ളി​ൽ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ 44​ ​ഐ.​ടി.​ഐ​ക​ളി​ലെ​ ​വി​വി​ധ​ ​മെ​ട്രി​ക്/​നോ​ൺ​ ​മെ​ട്രി​ക് ​ട്രേ​ഡു​ക​ളി​ലേ​ക്ക് ​w​w​w.​s​c​d​d.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 16​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 80​ ​ശ​ത​മാ​നം​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ന് 10​ ​ശ​ത​മാ​നം​ ​മ​റ്റു​ ​വി​ഭാ​ഗ​ത്തി​ന് 10​ ​ശ​ത​മാ​നം​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​സീ​റ്റു​ക​ൾ.​ ​വി​വ​ര​ങ്ങ​ൾ​ ​ദ​ക്ഷി​ണ​മേ​ഖ​ല​ ​ട്രെ​യി​നിം​ഗ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഓ​ഫീ​സ്,​ ​അ​യ്യ​ങ്കാ​ളി​ ​ഭ​വ​ൻ,​ ​വെ​ള്ള​യ​മ്പ​ലം,​ ​ക​വ​ടി​യാ​ർ​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം,​ ​ഫോ​ൺ​ ​-​ 0471​ 2316680,​ ​ഉ​ത്ത​ര​മേ​ഖ​ല​ ​ട്രെ​യി​നിം​ഗ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഓ​ഫീ​സ്,​ ​സി​വി​ൽ​ ​സ്റ്റേ​ഷ​ൻ,​ ​കോ​ഴി​ക്കോ​ട് ​ഫോ​ൺ​-​ 495​ 23714251,​ ​ജി​ല്ലാ​/​ബ്ലോ​ക്ക് ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സു​ക​ൾ​ ​മു​ഖേ​ന​യും​ ​വ​കു​പ്പി​ന്റെ​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കും.

പോ​ളി​ടെ​ക്നി​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​:​ ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​സ​ർ​ക്കാ​ർ​/​ ​എ​യ്ഡ​ഡ്/​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്രി​ത​/​ ​സ്വാ​ശ്ര​യ​ ​പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജു​ക​ളി​ൽ​ ​ഡി​പ്ലോ​മ​ ​ര​ണ്ടാം​ ​വ​ർ​ഷ​ത്തി​ലേ​ക്ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 20​ ​മു​ത​ൽ​ 23​ ​വ​രെ​ ​അ​ത​ത് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ന​ട​ത്തും.​ ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​/​l​e​t​ ​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാം.​ ​പു​തി​യ​ ​ഓ​പ്ഷ​നു​ക​ൾ​ ​ന​ൽ​കാം.​ ​കോ​ളേ​ജ്,​ ​ബ്രാ​ഞ്ച് ​മാ​റ്റ​ത്തി​ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​നി​ൽ​ ​പ​ങ്കെ​ടു​ക്കാം.​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​/​l​e​t​ ​ൽ​ ​പു​തു​താ​യി​ ​അ​പേ​ക്ഷി​ക്കാം.

ഡി.​എ​ൻ.​ബി​ ​പോ​സ്റ്റ് ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി.​എ​ൻ.​ബി​ ​പോ​സ്റ്റ് ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​ന​ത്തി​ന് 20​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,​ 0471​ 2525300,​ 2332120,​ 2338487.

ടൈം​ ​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​പ​രീ​ക്ഷ​ ​ക​ൺ​ട്രോ​ള​ർ​ ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​സെ​ക്ര​ട്ട​റി​യ​ൽ​ ​പ്രാ​ക്ടീ​സ് ​(​ര​ണ്ടും​ ​മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​)​ ​പ​രീ​ക്ഷ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​t​e​k​e​r​a​l​a.​o​r​g.

മെ​രി​റ്റ് ​സ്കോ​ള​ർ​ഷി​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ 2022​-23​ ​വ​ർ​ഷം​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ്,​ ​മ്യൂ​സി​ക്,​ ​സം​സ്കൃ​ത​ ​കോ​ളേ​ജു​ക​ളി​ലും​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഡി​പ്പാ​ർ​ട്മെ​ന്റു​ക​ളി​ലും​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി,​ ​സ്റ്റേ​റ്റ് ​മെ​രി​​​റ്റ് ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​ർ​ഹ​ത​ ​നേ​ടി​യ​വ​ർ​ ​പു​തു​ക്കാ​ൻ​ ​അ​പേ​ക്ഷി​ക്ക​ണം.​ 2023​-24,​ 2024​-25​ ​വ​ർ​ഷ​ത്തെ​ ​സ്റ്റേ​റ്റ് ​മെ​രി​​​റ്റ് ​സ്കോ​ള​ർ​ഷി​പ്പ് ​പു​തു​ക്ക​ൽ​ ​അ​പേ​ക്ഷ​ 30​വ​രെ​ ​ന​ൽ​കാം.

ഭി​ന്ന​ശേ​ഷിവി​ദ്യാ​ത്ഥി​ക​ൾ​ക്ക് ​പ്രൊ​ഫി​ഷ്യ​ൻ​സി​ ​അ​വാ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഭി​ന്ന​ശേ​ഷി​ക്ഷേ​മ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ 2025​ ​മാ​ർ​ച്ചി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം​ ​നേ​ടി​യ​ ​ഭി​ന്ന​ശേ​ഷി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​പ്രൊ​ഫി​ഷ്യ​ൻ​സി​ ​അ​വാ​ർ​ഡി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജൂ​ലാ​യ് 10​ ​ന​കം​ ​h​t​t​p​s​:​/​/​w​w​w.​h​p​w​c.​k​e​r​a​l​a.​g​o​v.​i​n​/​ലെ​ ​പ്രൊ​ഫി​ഷ്യ​ൻ​സി​ ​അ​വാ​ർ​ഡ് 2025​ ​എ​ന്ന​ ​ലി​ങ്കി​ലെ​ ​ഗൂ​ഗി​ൾ​ ​ഫോം​ ​വ​ഴി​ ​സ്വ​യ​മാ​യോ,​ ​ക​മ്പ്യൂ​ട്ട​ർ​ ​സെ​ന്റ​റു​ക​ളി​ലൂ​ടെ​യോ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​ ​U​D​I​D​ ​കാ​ർ​ഡ്/​ ​ഭി​ന്ന​ശേ​ഷി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​മാ​ർ​ക്ക് ​ലി​സ്റ്റ് ​(​നെ​റ്റി​ൽ​നി​ന്നും​ ​ല​ഭി​ച്ച​ ​മാ​ർ​ക്ക് ​ലി​സ്റ്റാ​ണെ​ങ്കി​ൽ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ക്ക് ​ഹെ​ഡ്മാ​സ്റ്റ​ർ,​ ​പ്ല​സ് ​ടു​വി​ന് ​പ്രി​ൻ​സി​പ്പ​ൽ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം​)​ ​എ​ന്നി​വ​ ​അ​പേ​ക്ഷ​യി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​p​w​c.​k​e​r​a​l​a.​g​o​v.​i​n.