ദേശീയപാത നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം

Saturday 14 June 2025 12:26 AM IST

ചാത്തന്നൂർ: ദേശീയപാത നിർമ്മാണത്തിൽ അപാകതയുണ്ടെന്നും അഴിമതി അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിനെ ഇല്ലായ്മ ചെയ്യുന്നതിനെതിരെ സമരം നടത്താനും യോഗം തീരുമാനിച്ചു. ചാത്തന്നൂർ വ്യാപാര ഭവനിൽ ചേർന്ന യോഗം ഡി.സി.സി ജന. സെക്രട്ടറി എൻ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത് പരവൂർ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ അജിത്ത്‌ലാൽ, പ്രമോദ് കാരംകോട്, ജി.രാധാകൃഷ്ണൻ, വിഷ്ണു ശ്യാം, എസ്.അൻസിയ, ഷൈനി ജോയി, സഫൽ, നിഖില ബോസ്, അനന്ദു ചാത്തന്നൂർ, പ്രവീൺരാജ്, ബിൻ വിജയൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റായി അൻസിതയെ തിരഞ്ഞെടുത്തു.