ഉള്ളുരുകി രാജ്യം,​ വിമാനാപകടത്തിൽ മരണം 294,​ ബ്ലാക്ക് ബോക്സും സിവിആറും കണ്ടെടുത്തു

Saturday 14 June 2025 12:58 AM IST

ന്യൂഡൽഹി: ചാരക്കൂമ്പാരമായി മനുഷ്യശരീരങ്ങൾ. സ്വദേശികളും വിദേശികളും ഉൾപ്പെടെ 294 പേർ വെണ്ണീറായ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യം. ഉറ്റവരെ ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാവൂ എന്നതാണ് സ്ഥിതി. ഇതിനുശേഷമേ ഔദ്യോഗിക കണക്ക് പുറത്തുവരൂ. 265 മരണമാണ് സ്ഥിരീകരിച്ചത്.

ആറ് യാത്രക്കാരുടേതുൾപ്പെടെ തിരിച്ചറിഞ്ഞ 26 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഡി.എൻ.എ സാമ്പിളുകൾ താരതമ്യം ചെയ്യുന്ന നടപടി പൂർത്തിയാക്കാൻ 72 മണിക്കൂറോളമെടുക്കും. 215 പേരുടെ ബന്ധുക്കൾ ഡി.എൻ.എ സാമ്പിളുകൾ നൽകിയിട്ടുണ്ട്. അവശിഷ്‌ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്.

മലയാളികൾക്ക് നൊമ്പരമായി മാറിയ രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാൻ രക്തസാമ്പിൾ നൽകാനായി സഹോദരൻ രതീഷ് ഇന്നലെ അഹമ്മദാബാദിലേക്ക് പോയി.

അതേസമയം,​ അപകടത്തിലേക്ക് നയിച്ച വിവരങ്ങൾ ഇനിയും അവ്യക്തം. എങ്കിലും വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സും കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറും (സി.വി.ആർ) വീണ്ടെടുക്കാനായത് പ്രതീക്ഷ നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാവിലെ ദുരന്തസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. അദ്‌ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ്‌കുമാറിനെയും പരിക്കേറ്റ് ചികിത്സയിലുള്ള മറ്റുള്ളവരെയും സന്ദർശിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ വിശ്വാസ് ഒഴികെ മരണപ്പെട്ടിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന നാല് മെഡിക്കൽ വിദ്യാർത്ഥികളും അവരുടെ ബന്ധുക്കളായ ആറുപേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബാക്കിയുള്ളവർ പ്രദേശവാസികളാണ്. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

എ.എ.ഐ.ബി അന്വേഷണം തുടങ്ങി

വിമാനം തകർന്നുവീണ ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ മേൽക്കൂരയിൽ നിന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ഉദ്യോഗസ്ഥർ ബ്ളാക്ക് ബോക്‌സും സി.വി.ആറും കണ്ടെടുത്തത്. വിമാനത്തിന്റെ വാൽ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഇവയ്ക്ക് അപകടങ്ങളിൽ കേടുവരാറില്ല. ഇവയിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാണ്. എൻ‌.ഐ‌.എയും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ബോയിംഗ് അമേരിക്കൻ കമ്പനിയായതിനാൽ യു.എസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണത്തിന്റെ ഭാഗമാകും. ബ്രിട്ടീഷുകാരും മരണപ്പെട്ടതിനാൽ യു.കെയിലെ എ.എ.ഐ.ബിയുമെത്തും. ബോയിംഗ് കമ്പനിയുടെ അന്വേഷണവുമുണ്ടാകും.

കാ​ര​ണം​ ​അ​വ്യ​ക്തം

ഡ്രീം​ ​ലൈ​ന​ർ​ ​ടേ​ക്ക് ​ഓ​ഫി​ന് ​പി​റ​കേ​ ​കെ​ട്ടി​ടി​ത്തി​ൽ​ ​ത​ക​ർ​ന്നു​ ​വീ​ണ​തി​ന്റെ​ ​കാ​ര​ണം​ ​ഇ​നി​യും​ ​വ്യ​ക്ത​മ​ല്ല.​ ​വി​വി​ധ​ ​കാ​ര​ണ​ങ്ങ​ളാ​ണ് ​വ്യോ​മ​യാ​ന​ ​രം​ഗ​ത്തെ​ ​വി​ദ​ഗ്ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

​ ​ഫ്ലാ​പ്പു​ക​ൾ,​​​ ​ലാ​ൻ​ഡിം​ഗ് ​ഗി​യ​ർ​:​ ​പ​റ​ന്നു​യ​രാ​നും​ ​മു​ക​ളി​ലേ​ക്ക് ​കു​തി​ക്കാ​നും​ ​സ​ഹാ​യി​ക്കു​ന്ന​ ​ഫ്ലാ​പ്പു​ക​ൾ​ ​ടേ​ക്ക് ​ഓ​ഫ് ​സ​മ​യ​ത്ത് ​ശ​രി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു​കാ​ണി​ല്ല.​ ​വി​മാ​ന​ത്തി​ന്റെ​ ​ലാ​ൻ​ഡിം​ഗ് ​ഗി​യ​ർ​ ​(​ട​യ​ർ​)​ ​ഉ​ള്ളി​ലേ​ക്ക് ​മ​ട​ങ്ങി​യി​ല്ല.​ ​ഇ​തു​മൂ​ലം​ ​വി​മാ​ന​ത്തി​ന് ​കൂ​ടു​ത​ൽ​ ​ശ​ക്തി​ ​ഉ​പ​യോ​ഗി​ക്കേ​ണ്ടി​ ​വ​ന്നി​രി​ക്കാം

​ ​പൈ​ല​റ്റു​മാ​ർ​ ​ഫ്ലാ​പ്പ് ​നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ​ ​പി​ഴ​വ് ​വ​രു​ത്തി​യോ​?​ ​ഇ​ത് ​സം​ഭ​വി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​കോ​ക്ക്‌​പി​റ്റി​ൽ​ ​അ​ലാ​റം​ ​മു​ഴ​ങ്ങും.​ ​അ​ങ്ങ​നെ​ ​തെ​റ്റു​ ​തി​രു​ത്താ​ൻ​ ​പ​റ്റും.​ ​മു​ൻ​കൂ​ട്ടി​ ​ത​യ്യാ​റാ​ക്കി​യ​ ​ചെ​ക്ക്‌​ലി​സ്റ്റി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പി​ഴ​വു​ക​ൾ​ ​വ​രു​ന്ന​ത് ​അ​പൂ​ർ​വം

​ ​വി​മാ​ന​ത്തി​ന് ​ഉ​യ​രാ​ൻ​ ​ക​ഴി​യാ​ത്ത​ ​വി​ധം​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​റു​ണ്ടാ​ക്കി​യ​തി​ൽ​ ​അ​ന്ത​രീ​ക്ഷ​ ​താ​പ​നി​ല​യും​ ​കാ​ര​ണ​മാ​കാം.​ ​പ​ക്ഷേ,​​​ ​ഇ​ന്ത്യ​യി​ൽ​ ​ഈ​ ​കാ​ലാ​വ​സ്ഥ​ ​പ​തി​വാ​യ​തി​നാ​ൽ​ ​സാ​ദ്ധ്യ​ത​ ​കു​റ​വ്

​ ​പ​റ​ന്നു​യ​രാ​ൻ​ ​ശ​ക്തി​യി​ല്ലാ​തെ​ ​താ​ഴോ​ട്ട് ​പ​തി​ക്കാ​ൻ​ ​എ​ൻ​ജി​ൻ​ ​ത​ക​രാ​ർ​ ​കാ​ര​ണ​മാ​യോ​?​​​ ​ഇ​ര​ട്ട​ ​എ​ൻ​ജി​ൻ​ ​വി​മാ​ന​ത്തി​ൽ​ ​ഒ​ന്ന് ​ത​ക​രാ​റി​ലാ​യാ​ലും​ ​ര​ണ്ടാ​മ​ത്തേ​തി​ന്റെ​ ​സ​ഹാ​യ​ത്താ​ൽ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​പ​റ​ക്കാം.​ ​ര​ണ്ട് ​എ​ൻ​ജി​നു​ക​ളും​ ​ഒ​ന്നി​ച്ച് ​ത​ക​രാ​റാ​കു​ന്ന​ത് ​അ​പൂ​ർ​വം

​ ​അ​ഹ​മ്മ​ദാ​ബാ​ദ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​പ​ക്ഷി​ ​ശ​ല്യം​ ​കൂ​ടു​ത​ലാ​ണ്.​ ​പ​ക്ഷി​ ​ഇ​ടി​ച്ചാ​ലും​ ​ര​ണ്ട് ​എ​ൻ​ജി​നു​ക​ളും​ ​ഒ​രേ​സ​മ​യം​ ​പ്ര​വ​ർ​ത്ത​ന​ ​ര​ഹി​ത​മാ​കു​ന്ന​ത് ​അ​പൂ​ർ​വം.​ ​പ​ക്ഷി​യു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ദൃ​ശ്യ​ങ്ങ​ളി​ലി​ല്ല

​ ​വി​മാ​ന​ത്തി​ന്റെ​ ​ശ​ക്തി​ ​കു​റ​യാ​നും​ ​ഓ​ഫാ​ക്കാ​നും​ ​ഇ​‌​ട​യാ​ക്കും​ ​വി​ധ​മു​ള്ള​ ​സോ​ഫ്‌​റ്റ്‌​വെ​യ​ർ​ ​ത​ക​രാ​ർ.​ ​വൈ​ദ്യു​തി​ ​സം​വി​ധാ​ന​ത്തി​ലെ​ ​പി​ഴ​വ് ​എ​ന്നി​വ​യും​ ​സം​ശ​യി​ക്കാം