രഞ്ജിതക്കെതിരെ ജാതി അധിക്ഷേപം ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ
Saturday 14 June 2025 12:59 AM IST
കാസർകോട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിത ജി.നായരെ ജാതീയമായി അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാരും കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശിയുമായ എ.പവിത്രനെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ കാസർകോട് ജില്ലാ കളക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അധിക്ഷേപം.