വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ: റെഡ് അലർട്ട്

Saturday 14 June 2025 1:30 AM IST

തിരുവനന്തപുരം:പടിഞ്ഞാറൻ കാറ്റ് കൂടുതൽ ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു.വടക്കൻ ജില്ലകളിൽ ഇന്ന് മുതൽ അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്.അതിശക്ത മഴയെ തുടർന്ന് ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

കേരളത്തിൽ പൊതുവേ ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശും.60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.

ജാഗ്രതാ നിർദ്ദേശം

□ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം.

□സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറണം.

□മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം,​വിനോദ സഞ്ചാരം ഒഴിവാക്കണം.

□ദുരന്ത നിവാരണ അതോറിട്ടിറി സഹായം -1077, 1070

□കെ.എസ്.ഇ.ബി - 1912