രഞ്ജിതയുടെ ഡി.എൻ.എ പരിശോധന: സഹോദരൻ പുറപ്പെട്ടു

Saturday 14 June 2025 1:37 AM IST

കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ആർ.നായരുടെ (40) മൃതദേഹം തിരിച്ചറിയുന്നതിനുള്ള ഡി.എൻ.എ പരിശോധനയ്ക്കായി ഇളയ സഹോദരൻ രതീഷ് ജി. നായരും ബന്ധു ആർ. ഉണ്ണികൃഷ്ണനും അഹമ്മദാബാദിലേക്ക് തിരിച്ചു. രതീഷിൽ നിന്ന് ശേഖരിക്കുന്ന ഡി.എൻ.എ സാമ്പിൾ, മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുമായി പരിശോധിച്ച ശേഷമേ തിരിച്ചറിയാനാവൂ. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞാലുടൻ നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

അഹമ്മദാബാദ് മലയാളി സമാജം പ്രവർത്തകരും ബന്ധുക്കളെ സഹായിക്കാനുണ്ടാകും. യു.കെയിൽ നഴ്സായിരുന്ന പുല്ലാട് കൊ‌ഞ്ഞോൺ വീട്ടിൽ രഞ്ജിത നാട്ടിൽ ആരോഗ്യവകുപ്പിൽ ലഭിച്ച ജോലി തുടരാനിരിക്കെയാണ് മരണം. അതിനാവശ്യമായ രേഖകൾ നൽകാനാണ് ശനിയാഴ്ച നാട്ടിലെത്തിയത്. തിരികെ യു.കെയിലേക്ക് പോകാനാണ് കൊച്ചിയിൽ നിന്ന് വിമാനം കയറിയത്. രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ഇന്നലെ രഞ്ജിതയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

ര​ഞ്ജി​ത​യു​ടെ​ ​കു​ടും​ബ​ത്തി​ന് സ​ഹാ​യം​ ​ഉ​റ​പ്പാ​ക്കും​:​ ​മ​ന്ത്രി

പ​ത്ത​നം​തി​ട്ട​:​ ​അ​ഹ​മ്മ​ദാ​ബാ​ദ് ​വി​മാ​നാ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​ ​പു​ല്ലാ​ട് ​സ്വ​ദേ​ശി​ ​ര​ഞ്ജി​ത.​ജി.​നാ​യ​രു​ടെ​ ​കു​ടും​ബ​ത്തി​ന് ​നി​യ​മ​പ​ര​മാ​യ​ ​സ​ഹാ​യം​ ​ഉ​റ​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ്.​ ​ര​ഞ്ജി​ത​യു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​ആ​ശ്വ​സി​പ്പി​ക്കാ​ൻ​ ​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു​ ​മ​ന്ത്രി.​ ​മൃ​ത​ദേ​ഹം​ ​കാ​ല​താ​മ​സ​മി​ല്ലാ​തെ​ ​നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​ഉ​റ​പ്പാ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

വി​മാ​നാ​പ​ക​ടം​ ​ദേ​ശീ​യ​ ​ദു​ര​ന്തം: രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖർ

കോ​ഴ​ഞ്ചേ​രി​:​ ​അ​ഹ​മ്മ​ദാ​ബാ​ദ് ​വി​മാ​നാ​പ​ക​ടം​ ​ദേ​ശീ​യ​ ​ദു​ര​ന്ത​മാ​യാ​ണ് ​ഭാ​ര​ത​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ ​ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് ​ബി.​ജെ​ ​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ.​ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​ ​പു​ല്ലാ​ട് ​സ്വ​ദേ​ശി​ ​ര​ഞ്ജി​ത​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം​ ​ബി.​ജെ.​പി​ ​ഉ​ണ്ടാ​വു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ ​സ​മി​തി​യം​ഗം​ ​ബി.​രാ​ധാ​കൃ​ഷ്ണ​ ​മേ​നോ​ൻ,​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​എ​ ​സൂ​ര​ജ് ​എ​ന്നി​വ​രും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു