കപ്പലപകടം: അഡ്വ. അർജുൻ ശ്രീധർ അമിക്കസ് ക്യൂറി

Saturday 14 June 2025 1:54 AM IST

കൊച്ചി: കേരളതീരത്തെ കപ്പലപകടങ്ങളിൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കോടതിയെ സഹായിക്കാൻ അഡ്വ. അർജുൻ ശ്രീധറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ചിന്റെ നടപടി. ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയുടെ മകനാണ് അഡ്വ. അർജുൻ ശ്രീധർ.