ഇസ്രയേൽ തെമ്മാടി രാഷ്ട്രം: മുഖ്യമന്ത്രി

Saturday 14 June 2025 1:57 AM IST

തൃശൂർ: ഇസ്രയേൽ പണ്ടേ ലോക തെമ്മാടി രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണെന്നും ഇറാനിൽ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

അമേരിക്കയുടെ പിന്തുണയുണ്ടന്ന ധിക്കാര സമീപനമാണ് ഇസ്രയേലിന്റേത്. ആക്രമണത്തെ ന്യായീകരിക്കാൻ കഴിയില്ല. അത് ലോക സമാധാനത്തിന് അങ്ങേയറ്റം ഭീഷണിയാണ്. സമാധാനകാംക്ഷികളായ എല്ലാവരും അക്രമത്തെ എതിർക്കാനും അപലപിക്കാനും തയ്യാറാകണം.

രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് ഗുജറാത്തിൽ നടന്നത്. സംഭവിച്ചതെന്തെന്ന് കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. സംഭവത്തിൽ മരണപ്പെട്ട എല്ലാവരുടെയും വേർപാട് അത്യന്തം വേദനാജനകമാണ്. കേരളത്തിൽ നിന്നുള്ള സഹോദരിയും മരിച്ചു. ദാരുണമായ സംഭവമാണ് അഹമ്മദാബാദിൽ നടന്നത്.