ഓപ്പറേഷൻ ഡി-ഹണ്ട്: 79 പേർ അറസ്റ്റിൽ
Saturday 14 June 2025 2:06 AM IST
തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി ഹണ്ടിൽ 79 പേർ കൂടി അറസ്റ്രിലായി. 77 കേസുകളെടുത്തു. 1758 പേരെ പരിശോധിച്ചു. എം.ഡി.എം.എ (0.00454 കി.ഗ്രാം), കഞ്ചാവ് (0.22208 കി.ഗ്രാം), കഞ്ചാവ് ബീഡി (59 എണ്ണം) എന്നിവ പിടിച്ചെടുത്തു. ലഹരി ഇടപാടുകളുടെ വിവരങ്ങൾ 9497927797ൽ അറിയിക്കാം.