അഭിജിത് മുന്നിൽ

Saturday 14 June 2025 6:45 AM IST

ന്യൂഡൽഹി: ഡൽഹി ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസ്സിന്റെ ഒൻപത് റൗണ്ടുകൾ സമാപിച്ചപ്പോൾ മുൻ ലോക ജൂനിയർ ചാമ്പ്യൻ രാജസ്ഥാന്റെ അഭിജിത് ഗുപ്ത എട്ട് പോയിന്റോടെ ഒറ്റയ്ക്ക് മുന്നിലെത്തി. മലയാളി താരം എസ്.എൽ. നാരായണൻ സമനില വഴങ്ങി. നാരായണന് ഏഴ് പോയിന്റുണ്ട്. അഹസ്.ഇ.യു വിജയിച്ചു. അഹസിന് ആറര പോയിന്റുണ്ട്.കാറ്റഗറി സി വിഭാഗത്തിൽ ഏഴ് റൗണ്ടുകൾ പിന്നിട്ടപ്പോൾ മലയാളികളായ ജയേഷ്.റ്റി.എ, സുമേഷ് കബീർ, അഭിനവ് രാജ്. എസ് എന്നിവർ ആറ് പോയിന്റ് നേടി.

വിമാനദുരന്തത്തിൽ മരിച്ചവർക്ക്

ആദരം അർപ്പിച്ച് താരങ്ങൾ

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് അദരാഞ്ജി അർപ്പിച്ച് ഓസ്ട്രേലിയുടേയും ദക്ഷിണാഫ്രിക്കയുടെയും താരങ്ങൾ. ഇന്നലെ കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഇരുടീമിലേയും കളിക്കാർ ഇറങ്ങിയത്. അമ്പയർമാരും കറുത്ത ആംബാൻഡ് അണിഞ്ഞു. ഇന്നലെ മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരുടീമിലേയും താരങ്ങൾക്കൊപ്പം ഗാലറി ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഒരു മിനിട്ട് മൗനമാചരിച്ചു.

ഇന്നലെ സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യ,​ ഇന്ത്യ എ ടീമുകളും കറുത്ത ആം ബാൻഡ് അണിഞ്ഞാണ് കളിച്ചത്. ഒരു മിനിട്ട് മൗനമാചരിക്കുകയും ചെയ്തു. എഫ്.ഐ.എച്ച് പ്രോ ഹോക്കി ലീഗിലെ ഇന്ത്യ - അർജന്റീന മത്സരത്തിന് മുന്നോടിയായും മുംബയ് ടി20 ഫൈനലിന് മുൻപും താരങ്ങൾ മാനമാചരിച്ചശേഷമാണ് കളത്തിലിറങ്ങിയത്.വ്യാഴാ‌ഴ്ച ഉച്ചയ്‌ക്കാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വക്കിലേ‌ക്കുള്ള എയർഇന്ത്യ എ.ഐ 171 വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്ന് വീണത്. 295ഓളം പേരാണ് അപകടത്തിൽ മരിച്ചത്.